IPL 2018: MS Dhoni Cleared For Chennai Super Kings Return <br /> <br />മഹേന്ദ്ര സിങ് ധോണിയുടെയും ചെന്നൈ സൂപ്പർ കിങ്സിൻറെയും ആരാധകർക്ക് സന്തോഷവാർത്ത. അടുത്ത ഐപിഎല്‍ സീസണില്‍ എംഎസ് ധോണി ചെന്നൈ സൂപ്പർ കിങ്സ് നായകനായി തിരികെയെത്തും. ക്യാപ്റ്റൻ സ്ഥാനത്ത് ധോണിയല്ലാതെ മറ്റൊരു താരത്തെ പരിഗണിക്കില്ലെന്ന് ടീം ഡയറക്ടർ ജോർജ് ജോണ്‍ വ്യക്തമാക്കി. ധോണി നായകനായി തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും ടീം ഡയറക്ടർ പറഞ്ഞു. മൂന്ന് ഇന്ത്യൻ താരങ്ങളടക്കം അഞ്ച് താരങ്ങളെ നിലനിർത്താൻ ടീമുകള്‍ക്ക് ബിസിസിഐ അനുമതി നല്‍കിയിരുന്നു. ഇതോടെ ഐപിഎല്ലിൻറെ 2018 സീസണില്‍ ധോണി മഞ്ഞക്കുപ്പായത്തില്‍ തിരിച്ചെത്തുമെന്നുറപ്പായിരുന്നു. ഐപിഎല്ലില്‍ കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് എം എസ് ധോണി. ഉടമകളുടെ പേരില്‍ സുപ്രീം കോടതി അഴിമതിക്കുറ്റം ചുമത്തിയതിനെ തുടർന്നാണ് ചെന്നൈ സൂപ്പർ കിങ്സ് കഴിഞ്ഞ രണ്ട് സീസണിലും ഐപിഎല്ലില്‍ നിന്നും വിട്ടുനിന്നത്.